ജാതിഭ്രഷ്ട്: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
1513224
Wednesday, February 12, 2025 4:13 AM IST
കോഴിക്കോട്: സമുദായ ക്ഷേത്രം ഭാരവാഹികള്‍ ജാതി ഭ്രഷ്ട് കാണിക്കുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് ടൗണ്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജൂനാഥ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 28ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം മാളികകണ്ടിപറമ്പിലുള്ള കാഞ്ചി കാമാക്ഷി ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയാണ് പരാതി.
2021 ഡിസംബറില്‍ നടന്ന നിര്‍വാഹകസമിതി യോഗത്തില്‍ നിന്നു തന്നെ പുറത്താക്കിയെന്ന് കരുവിശ്ശേരി കുണ്ടുപറമ്പ് സ്വദേശി കപ്പൂര്‍ ഗോവിന്ദരാജ് മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.