വഖഫ് ബോര്‍ഡിന്റെ പുതിയ കെട്ടിടം 15 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1513233
Wednesday, February 12, 2025 4:29 AM IST
കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷണല്‍ ഓഫീസിന്റെ പുതിയ കെട്ടിടം 15 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ.എം.കെ. സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചടങ്ങില്‍ മന്ത്രി വി.അബ്ദുറഹ്മാന് അധ്യക്ഷനാകും. മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കെടുക്കും.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിന് പുറകിലായി എസ്.കെ ടെമ്പിള്‍ റോഡിലാണ് 24 സെന്റ് സ്ഥലത്ത് നാലുനില കെട്ടിടം നിര്‍മിച്ചത്. ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസ്, ബോര്‍ഡ് ചെയര്‍മാന്റെയും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടേയും ഓഫിസ്, ബോര്‍ഡ് മീറ്റിംഗ് ഹാള്‍,
കോര്‍ട്ട് ഹാള്‍, ഗസ്റ്റ് റൂമുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളാണ് പ്രവര്‍ത്തനപരിധി. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 12000 പരം വഖഫുകളില്‍ 8000-ത്തിലധികം സ്ഥാപനങ്ങള്‍ ഈ മേഖലയിലാണുള്ളത്.