ശങ്കരവയലിൽ വനംവകുപ്പ് കാമറ സ്ഥാപിച്ചു
1513043
Tuesday, February 11, 2025 5:00 AM IST
കൂരാച്ചുണ്ട്: ശങ്കരവയൽ മേഖലയിലെ കൃഷിയിടത്തിൽ പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവികളെ നാട്ടുകാർ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ഇന്നലെ വൈകുന്നേരത്തോടെ വനപാലകരെത്തി കാമറ സ്ഥാപിച്ചു. രണ്ടു തവണ ഈ മേഖലയിൽ അജ്ഞാത ജീവിയെ കണ്ട് പ്രദേശവാസികളിൽ പരിഭ്രാന്തി പരന്നതോടെയാണ് വനം വകുപ്പ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ബൈജുനാഥ്, കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ സി. ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കാമറ സ്ഥാപിച്ചത്. ഈ മേഖലയിൽ രാത്രികാല പെട്രോളിംഗ് നടത്തുമെന്നും വനം ഉദ്യോഗസ്ഥർ അറിയിച്ചു.