ചെങ്കൽ കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
1513248
Wednesday, February 12, 2025 4:37 AM IST
കൊയിലാണ്ടി: ചേമഞ്ചേരിയിൽ ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ചേമഞ്ചേരി അഭിലാഷ് കോർണറിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ആറ്റപ്പുറത്ത് സജിത്തിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്.
വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ലോറി തെങ്ങിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. വലിയ കയറ്റവും വളവുമുള്ള ഭാഗത്ത് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലോറി ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.