കെഎസ്എസ്പിഎ ധർണ നടത്തി
1513247
Wednesday, February 12, 2025 4:37 AM IST
മുക്കം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിലും സംസ്ഥാനത്തെ സർവീസ് പെൻഷൻകാരോട് തുടരുന്ന അവഗണനക്കെതിരേയും കെഎസ്എസ്പിഎ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി ധർണ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് റോയി തോമസ് അധ്യക്ഷത വഹിച്ചു. സുധാകരൻ കപ്പിയേടത്ത്, അബ്ദുൾ ബഷീർ, സുന്ദരൻ പ്രണവം, എം.കെ. മമ്മദ്, യു.പി. അബ്ദുൾ റസാക്ക്, കൃഷ്ണൻകുട്ടി കാരാട്ട്, പി. ഹരിദാസൻ, കെ.പി. സാദിഖലി, അനിൽകുമാർ, ജോയ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.