ഭൂനികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന്
1513048
Tuesday, February 11, 2025 5:04 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കമേഴ്സ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
അമ്പതു ശതമാനം ഭൂനികുതി വര്ധിപ്പിക്കാനള്ള ബജറ്റ് നിര്‍ദേശം ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയാത്തതാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനകം ഭൂനികുതിയില്‍ പതിനാലിരട്ടി വര്‍ധനവാണ് വരുത്തിയതെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് പി.പി ആലിക്കോയ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അശോക് വീട്ടില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.െസക്രട്ടറി അഡ്വ. പി.ഫൈസല്‍, വൈസ് പ്രസിഡന്റ് കെ.ഇ സുരേഷ് ബാബു, അഡ്വ.പി.എസ് രാമലിംഗം, സംസ്ഥാന ചീഫ് ടൗണ്‍പ്ളാനര്‍ അബ്ദുള്‍ മാലിക്ക് എന്നിവര്‍ പ്രസംഗിച്ചു.