കോ​ഴി​ക്കോ​ട്: കേ​ര​ള സോ​ഫ്റ്റ്‌ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​മ​ണ്ണ ദി ​വൈ​റ്റ് സ്കൂ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന സോ​ഫ്റ്റ്‌ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ടും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ടും ജേ​താ​ക്ക​ളാ​യി. സ​ബ് ജൂ​ണി​യ​റി​ൽ മ​ല​പ്പു​റ​വും ജൂ​ണി​യ​റി​ൽ തൃ​ശൂ​രും ര​ണ്ടാം സ്ഥാ​നം നേ​ടി.

പാ​ല​ക്കാ​ടും തി​രു​വ​ന​ന്ത​പു​ര​വും ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കേ​ര​ള സോ​ഫ്റ്റ്‌ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​ഷ​ഫീ​ഖ് ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ജോ​സ​ഫ് പോ​ർ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​റോ​സ് തേ​റ​ത്ത്, ഡേ​വി​ഡ് മാ​ർ​ട്ടി​ൻ, ഡാ​നി​ഷ് മൂ​സ, ഷാ​രോ​ൺ വി. ​തോ​മ​സ്, ആ​ഷി​ൽ റ​ഹ്മാ​ൻ, എ​സ്. ശി​വ ഷ​ണ്മു​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.