മേല്‍പ്പാലവും അപ്രോച്ച് റോഡും ഇളകി മാറി; നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്
1513008
Tuesday, February 11, 2025 4:17 AM IST
കോഴിക്കോട്: അരയിടത്തുപാലം ജംഗ്ഷനിലെ മേല്‍പ്പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗം ഇളകി മാറിയ അവസ്ഥയില്‍.
30 സെന്റിമീറ്ററോളം വിടവാണ്.ഇവിടുത്തെ കോണ്‍ക്രീറ്റ് ഭാഗം ഇളകിപ്പോയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയായില്ല.പലതവണ ചൂണ്ടിക്കാട്ടിയിട്ടും പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല.
പാലത്തിന്റെ ബീമും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്ത് കണ്ണില്‍ പൊടിയിടാന്‍ താല്കാലികമായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് നികത്തിയിരിക്കുകയാണ്.അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെയെത്തുമ്പോള്‍ ഉയര്‍ന്ന് ചാടുന്നത് പതിവാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെയാണ് സ്വകാര്യബസ് ബൈക്കിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് മരിക്കുകയും അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.