ടെറസിന് മുകളിൽ സൂക്ഷിച്ച വൈക്കോൽ ശേഖരത്തിന് തീ പിടിച്ചു
1513040
Tuesday, February 11, 2025 5:00 AM IST
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാടിനടുത്ത് വെളുത്തപറമ്പ് പുനത്തിൽ മുനീർ എന്നയാളുടെ വീടിന്റെ ടെറസിൽ കൂട്ടിയിട്ട വൈക്കോൽ ശേഖരത്തിനു തീപിടിച്ചു.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം. പ്രദീപന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി തീയണച്ചു.
രക്ഷാ പ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ബൈജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി. ബബീഷ്, അരുൺ പ്രസാദ്, വിജീഷ്, വിപിൻ, സജിത്ത്, അജേഷ്, ഹോംഗാർഡ് മാരായ അജീഷ്, വിജേഷ് എന്നിവർ പങ്കാളികളായി.