അടിവാരത്ത് ലഹരി വിരുദ്ധ പ്രവർത്തകർക്കു നേരേ ആക്രമണം; ഒരാൾക്ക് പരിക്കേറ്റു
1513009
Tuesday, February 11, 2025 4:17 AM IST
താമരശേരി: അടിവാരത്ത് ലഹരി വിരുദ്ധ പ്രവർത്തകർക്കു നേരേയുണ്ടായ ആക്രമണത്തിൽ ചുമട്ടുതൊഴിലാളിക്ക് പരിക്കേറ്റതായി പരാതി.
അടിവാരം പൊട്ടിക്കയ്യിൽ മുസ്തഫക്കാണ് പരിക്കേറ്റത്. വാഹനമിടിച്ച് പരിക്കേൽപ്പിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ അടിവാരം സ്വദേശി ശിഹാബ് ശിഹാബ് (31) നെതിരേ പോലീസ് കേസെടുത്തു. ലഹരി മാഫിയകൾക്കെതിരേ അടിവാരത്ത് ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ച് പ്രതിരോധം തീർക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞദിവസം മുസ്തഫയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ നിലയിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തിരുന്നു, ഇതിന്റെ പ്രതികാരമായിട്ടാണ് മുസ്തഫയെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.