കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്കേറ്റു
1513037
Tuesday, February 11, 2025 5:00 AM IST
കോടഞ്ചേരി: കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ഇന്നലെയായിരുന്നു സംഭവം. റബർ വെട്ടുകയായിരുന്ന തോമസിനെ കാട്ടുപന്നി ഓടിവന്ന് കുത്തി എറിഞ്ഞ് ഓടി പോവുകയായിരുന്നു.
തേറ്റകൊണ്ട് കുത്തി കാൽ തുടയിലും എറിഞ്ഞു വീണതിനെത്തുടർന്ന് ശരീരത്തിന് മറ്റു ഭാഗങ്ങളിലും സാരമായി പരിക്കേറ്റു.പരിക്കേറ്റയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.