ആട്യാ പാട്യാ ചാമ്പ്യൻഷിപ്പ് സമാപിച്ചു
1513011
Tuesday, February 11, 2025 4:17 AM IST
കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം വിജയികളായി. പോണ്ടിച്ചേരി രണ്ടാം സ്ഥാനത്തെത്തി.
പെൺകുട്ടികളുടെ വിഭാഗത്തിൽ പോണ്ടിച്ചേരി ഒന്നാം സ്ഥാനവും കേരളം രണ്ടാം സ്ഥാനവും നേടി. സമാപന ചടങ്ങിൽ സംസ്ഥാന ആട്യാ പാട്യാ പ്രസിഡന്റും കേരള സ്പോർട്സ് കൗൺസിൽ അംഗവുമായ ടി.എം. അബ്ദുറഹിമാൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.