ചോദ്യപേപ്പര്‍ ചോർച്ച: പ്രതികളെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
1513012
Tuesday, February 11, 2025 4:18 AM IST
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോർത്തിയ കേസിലെ പ്രതികളെ അഞ്ച്ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് സ്ഥാപനത്തിലെ അധ്യാപകരായ മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ. ഫഹദ്, പാവങ്ങാട് സ്വദേശി വി.ജിഷ്ണു എന്നിവരെയാണ് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.
കേസിൽ നിർണായകമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തേ മതിയാകൂ എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
നേരത്തേ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും വിവിധയിടങ്ങളിൽ ഒളിവിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഇവർ വാവാട്ടെ താമസ സ്ഥലത്തെത്തിയപ്പോൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.