പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ
1513039
Tuesday, February 11, 2025 5:00 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട ശങ്കരവയൽ മേഖലയിൽ വീണ്ടും പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ.
ഒരുമാസം മുമ്പും ഈ മേഖലയിൽ പുലിയുടെ സാമ്യമുള്ള അജ്ഞാത ജീവികളെ ടാപ്പിംഗ് നടത്തുന്നതിനിടെ കർഷകൻ കണ്ടിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം രാവിലെ ഈ മേഖലയിൽ തന്നെ രണ്ട് ജീവികളെ നാട്ടുകാർ കണ്ടതായി പറയുന്നത്. പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടർച്ചയായി പല തവണ അജ്ഞാത ജീവിയെ കണ്ടതോടെ ടാപ്പിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന പലരും ഭീതിയിലാണുള്ളത്. റബർ ടാപ്പിംഗ് നിർത്തിവച്ചവരുമുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.