കാൻസർ രോഗ നിർണയ സ്ക്രീനിംഗ് പരിപാടി നടത്തി
1511971
Friday, February 7, 2025 5:02 AM IST
കൂരാച്ചുണ്ട്: ആരോഗ്യ വകുപ്പിന്റെ 2025 ഫെബ്രുവരി നാല് മുതൽ മാർച്ച് എട്ട് വരെ നടക്കുന്ന "ആരോഗ്യം ആനന്ദം - അകറ്റാം അർബുദത്തെ 'കാൻസർ രോഗ നിർണയ സ്ക്രീനിംഗ് പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ അമ്മദ് നിർവഹിച്ചു.
പഞ്ചായത്തംഗം പി.എസ്. ആന്റണി അധ്യക്ഷത വഹിച്ചു. കക്കയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. യു.പി. നൗഷാദ് പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ വിൻസി തോമസ്, എൻ.ജെ. ആൻസമ്മ, അരുൺ ജോസ്, പോളി കാരക്കട, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി. ബിനേഷ്, എച്ച്ഐ എ.സി. അരവിന്ദ്, എ. ബുഷറ എന്നിവർ പ്രസംഗിച്ചു.
ബി. രഞ്ജിനി കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. സ്തന പരിശോധന, ഗർഭാശയ കാൻസർ പരിശോധന സംവിധാനം ഉള്ളതായും 30-നും 65 നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.