ക്ഷയ രോഗികൾക്ക് പോഷകാഹാരത്തിന് ധനസഹായം നൽകി
1511968
Friday, February 7, 2025 4:59 AM IST
തിരുവമ്പാടി: ക്ഷയരോഗികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി റോട്ടറി ക്ലബ് തിരുവമ്പാടി യൂണിറ്റ് ധനസഹായം നൽകി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ധനസഹായ കൈമാറ്റ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജനിൽ ജോൺ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എം.ഡി. സന്തോഷ് ശ്രീധർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയയ്ക്ക് ഫണ്ട് കൈമാറി. ക്ഷയരോഗ മുക്ത കർമ്മ പദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ വിശദീകരിച്ചു.
റോട്ടറി ക്ലബ് സെക്രട്ടറി റോഷൻ മാത്യു, റോട്ടറി ജിജിആർ എ.ജെ. തോമസ്, പ്രോഗ്രാം ഡയറക്ടർ അനീഷ് സെബാസ്റ്റ്യൻ, എ.ജി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.