സാമ്പത്തിക ആസൂത്രണം ബജറ്റ് വിശകലനം: സെമിനാര്‍ സംഘടിപ്പിക്കുന്നു
1511635
Thursday, February 6, 2025 4:53 AM IST
കോഴിക്കോട്: ധനകാര്യ സേവന സ്ഥാപനമായ ബെന്‍ ഫിനെക്സ് കനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ടുമായി ചേര്‍ന്ന് കേന്ദ്ര ബജറ്റിന്റെ വിപണി സ്വാധീനവും നിക്ഷേപ സാധ്യതകളും വിലയിരുത്തുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 5:15-ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള ഹോട്ടല്‍ മറീന റെസിഡന്‍സിയിലാണ് സെമിനാര്‍.
സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സന്തോഷ് പൈ, കനറ റൊബേക്കോ മേഖലാ മേധാവി സി.ആര് വെങ്കിടാചലം, ബെന്‍ ഫിനെക്സ് സിഇഒ ബെന്നി എം.എസ് എന്നിവര്‍ നേതൃത്വം നല്‍കും.
ബജറ്റിലെ വ്യക്തിഗത നികുതി നിര്‍ദ്ദേശങ്ങള്‍, വിപണി പ്രതികരണം, സമഗ്ര സാമ്പത്തിക ആസൂത്രണം എന്നിവയെക്കുറിച്ച് പഠിക്കാനും സെമിനാറില്‍ പങ്കെടുക്കാനും താല്പര്യമുള്ളവര് 9746344844, 7736299929 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.