അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്
1511626
Thursday, February 6, 2025 4:47 AM IST
നാദാപുരം: സംസ്ഥാന പാതയിൽ പുറമേരി ടൗണിൽ അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്. വെള്ളൂർ സ്വദേശികളായ കോമത്ത് കുനി ആഷിഖ് (28), സഹോദരി ദിയാന (17) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച്ച രാത്രി 10 .30 ഓടെ പുറമേരി ടൗണിലാണ് അപകടം. പ്ലസ്ടു വിദ്യാർഥിനിയ ദിയാനയെ ട്യൂഷൻ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുന്നന്നതിനിടെ നാദാപുരം ഭാഗത്ത് നിന്നെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ആഷിഖ് പറഞ്ഞു.
അമിത വേഗതയിലും, ലൈറ്റ് ഡിം ചെയ്യാതെ എത്തിയ വാഹനം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിർത്താതെ ഓടിച്ച് പോയി.
അപകടത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഇരുവരെയും ടൗണിലുണ്ടായിരുന്നവർ ചേർന്ന് നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും വലത് കാലിന്റെ എല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്.
സംഭവത്തിൽ നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താൻ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.