ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് പരിക്കേറ്റ ഡ്രൈവർ മരിച്ചു
1511556
Thursday, February 6, 2025 3:13 AM IST
മേപ്പാടി: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. വടുവൻചാൽ ഒന്നേയാറിൽ ജനുവരി 15ന് രാത്രി അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ കുറിഞ്ഞിലികം ശ്രീജേഷാണ്(38)കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. ശ്രീജേഷിന്റെ ചികിത്സയ്ക്ക് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് അഞ്ച് ലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിനു കൈമാറിയിരുന്നു. ശ്രീധരൻ-പുഷ്പ ദന്പതികളുടെ മകനാണ്. സഹോദരി: രഞ്ജിനി.