തിരുവമ്പാടി അൽഫോൻസ കോളജ് എൻഎസ്എസ് ക്യാമ്പ്
1489884
Wednesday, December 25, 2024 1:40 AM IST
തിരുവമ്പാടി: തിരുവമ്പാടി അൽഫോൻസ കോളജിന്റെ എൻഎസ്എസ് ക്യാമ്പ് ഇന്ന് മുതല്‍ 31 വരെ കരിമ്പ് സെന്റ് തോമസ് പാരീഷ് ഹാളിൽ സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും.
കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. ചാക്കോ അധ്യക്ഷത വഹിക്കും. ശുചീകരണ പ്രവർത്തികൾ, വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ സെമിനാറുകളും സാംസ്കാരിക ചർച്ചകളും, മാധ്യമ ചർച്ചകളും സ്പോർട്സ്- കലാപരിപാടികൾ എന്നിവയും , പഠനയാത്രയും ക്യാമ്പിന്റെ ഭാഗമായി നടക്കും. 50 വിദ്യാർത്ഥി വളണ്ടിയേഴ്സിന്റെയും അധ്യാപകരുടെയും പ്രദേശവാസികളുടെയും, സംഘടനകളുടെയും സഹകരണത്തോടെപ്രദേശത്ത് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.
ലയൺസ് ക്ലബ് ഇന്റർനാഷണൽ, സീനിർ ചേമ്പർ ഇന്റർനാഷണൽ, റോട്ടറി ക്ലബ് , തുടങ്ങിയ സംഘടനകളുടെ സഹകരണം ക്യാമ്പിനുണ്ട് . മുത്തപ്പൻ പുഴയിൽ ആദിവാസി മേഖലയിൽ ജീവതാളം എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.