കോഴിക്കോട്:പേ​രാ​മ്പ്ര​യി​ല്‍ അ​നി​മ​ല്‍ ഹോ​സ് സ്പൈ​സ് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് കി​ഫ്ബി മു​ഖേ​ന 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

പേ​രാ​മ്പ്ര​യി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​ഴി​ക്കോ​ട് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ള്‍ ഹോ​സ്സ് സ്പൈ​സ് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി​യാ​യ​ത്. ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്റെ നി​ര്‍​മ്മാ​ണ​ത്തി​നു​ള്ള ഡി.​പി.​ആ​ര്‍ ത​യ്യാ​റാ​ക്കാ​ന്‍ ടെ​ന്‍​ഡ​ര്‍ ഇ​തി​ന​കം ന​ല്‍​കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന​തും പ​രി​ക്കു പ​റ്റി​യ​തും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​തു​മാ​യ കു​ട​വ​ക​ളെ​യും മ​റ്റും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​ണ് ഹോ​സ്സ്സ്പൈ​സ് സെ​ന്‍റ​ര്‍. സം​സ്ഥാ​ന വ​നം വി​ക​സ​ന ഏ​ജ​ന്‍​സി ഒ​രു സ്പെ​ഷ്യ​ല്‍ പ​ര്‍​പ്പ​സ് വെ​ഹി​ക്ക​ല്‍ മു​ഖേ​ന ആ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മ​ന​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ന​ത്തി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​തും പ​രി​ക്കേ​റ്റ​തു​മാ​യ വ​ന്യ​ജീ​വി​ക​ളെ പി​ടി​കൂ​ടി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി വ​യ​നാ​ട്ടി​ലെ കു​പ്പാ​ടി​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ അ​നി​മ​ല്‍ ഹോ​സ് സ്പൈ​സ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ അ​നി​മ​ല്‍ ഹോ​സ്സ് സ്പൈ​സ് സെ​ന്‍റ​റാ​ണ് പേ​രാ​മ്പ്ര​യി​ലെ ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി​യാ​യ​ത്.