കോഴി​ക്കോ​ട്: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ദേ​വാ​ല​യ​ങ്ങ​ള്‍. താ​മ​ര​ശേ​രി ദേ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജീ​യോ​സ് ഇ​ഞ്ചാ​നാ​നി​യി​ല്‍ പി​റ​വി തി​രു​നാ​ള്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്കും രാ​ത്രി കു​ര്‍​ബാ​ന​യ്ക്കും കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.​

കോ​ഴി​ക്കോ​ട് ദേ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ രാ​ത്രി കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.​തി​രു​വ​മ്പാ​ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി ടൗ​ണി​ൽ ബോ​ൺ ന​താ​ലെ ന​ട​ത്തി. ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ക​രോ​ൾ സം​ഘ​ങ്ങ​ളും, ക്രി​സ്മ​സ് പാ​പ്പാ​മാ​രും, തി​രു​പ്പി​റ​വി ദൃ​ശ്യാ​വി​ഷ്കാ​ര​വും, ഗാ​യ​ക സം​ഘ​വും, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും, ക്രി​സ്ത്യ​ൻ പാ​ര​മ്പ​ര്യ വേ​ഷ​മ​ണി​ഞ്ഞ സ്ത്രീ​ക​ളും അ​ട​ക്കം വ​ൻ ജ​നാ​വ​ലി​യാ​ണ് ബോ​ൺ ന​താ​ലെ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന കു​ട്ടി പ​പ്പാ മ​ത്സ​രം ,വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​രോ​ൾ ഗാ​ന മ​ത്സ​രം , എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് ടൗ​ൺ ക​രോ​ൾ അ​ര​ങ്ങേ​റി​യ​ത്.​അ​സി.​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ വി​ല​ങ്ങു​പാ​റ,പാ​രി​ഷ് സെ​ക്ര​ട്ട​റി തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ, ട്ര​സ്റ്റി മാ​രാ​യ തോ​മ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ബൈ​ജു കു​ന്നും​പു​റ​ത്ത്, ജോ​ഫി ന​ടു​പ​റ​മ്പി​ൽ, റി​ജേ​ഷ് മ​ങ്ങാ​ട്ട്, വി​പി​ൻ ക​ടു​വ​ത്താ​ഴ​ത്ത്, വ​ത്സ​മ്മ കൊ​ട്ടാ​രം, രാ​ജ​ൻ ചെ​മ്പ​കം, ഷോ​ൺ പു​ളി​യ​ല​ക്കാ​ട്ട്, അ​ൽ​വി​ന ജെ​യിം​സ്, അ​ല​ൻ സൈ​ബു, സ്വ​പ്ന ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.