ബാനറും കൊടികളും പൊതുസ്ഥലത്ത് തന്നെ
1488526
Friday, December 20, 2024 6:05 AM IST
ചക്കിട്ടപാറ: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ ബാനറുകൾ കൊടി തോരണങ്ങൾ എന്നിവ അഴിച്ചു മാറ്റുന്നതിൽ അലംഭാവമെന്ന് പരാതി.
പല പഞ്ചായത്തുകളിലും ഇതിനുള്ള പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 18 നകം പൊതു സ്ഥലങ്ങളിൽ നിന്ന് ബോർഡുകളും മറ്റും നീക്കണമെന്ന് നിർദേശമുണ്ടായത്. ചക്കിട്ടപാറ ടൗണിൽ ഉൾപ്പടെ പല മേഖലകളിലും കൊടി തോരണങ്ങളും ബോർഡുകളും നീക്കാത്ത നിലയിലാണ്.