കോഴിക്കോട് രൂപതയില്‍ പുതിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
1488515
Friday, December 20, 2024 6:05 AM IST
കോഴിക്കോട്: പ്രത്യാശ ഭവന് എന്ന പേരില്‍ കോഴിക്കോട് രൂപതയില്‍ പുതിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ മേരിക്കുന്നില്‍ പ്രവര്‍ത്തനമാരംഭിച്ചു. മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആരംഭിച്ചത്. മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
രോഗാവസ്ഥയില്‍ മരുന്നിനെ മാത്രം ആശ്രയിക്കുന്ന സമൂഹത്തില്‍ പ്രത്യാശാ ഭവന് സ്നേഹസ്പര്‍ശമായി മാറുമെന്ന് അവര്‍ പറഞ്ഞു. ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. തീവ്ര രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്രയ മാകുന്ന പ്രത്യാശ ഭവന്റെ തുടര്‍ച്ചയായി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , ഓള്‍ഡ് ഏജ് ഹോം എന്നിവയും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രത്യാശ ഭവന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. പി.വി.ചന്ദ്രന്, ഡോ. കെ.മൊയ്തു, ഡോ. പി.സി.അന്‍വര്‍, എസ്എംഎം മദര്‍ ജനറല്‍ സിസ്റ്റര്‍ ജെസി, ഈശോസഭ പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു എസ്ജെ, അപ്പസ്തോലിക് കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ സി. ജെസീന, വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി. ചന്ദ്രന്, കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, സിഎസ്ഐ കത്തീഡ്രല്‍ വികാരി ഫാ . ജെയിംസ്, നിര്‍മല ഹോസ്പിറ്റല്‍ ഡയറക്ടര്‍ സി. ഡോ.മരിയ ഫെര്‍ണാണ്ട, ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി , നിര്‍മല ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സി. ജോളി ജോസ് , രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ജോസഫ് റിബെല്ലോ, നാഷണല്‍ ഫാക്കല്‍റ്റി ഓഫ് പാലിയേറ്റീവ് കെയര്‍ മെംബര്‍ ലെഫറ്റ്ണന്റ് സ്റ്റെല്ല വെര്‍ജീനിയ, കോഴിക്കോട് രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ പേഴ്സി എന്നിവര്‍ സംസാരിച്ചു, ഡോ. ലുലു പാലിയേറ്റീവ് കെയറിനെക്കുറിച്ച് സംസാരിച്ചു.
വൈത്തിരി സെന്റ് ജോസഫ് ചര്‍ച്ച് നല്കിയ സഹായ ഉപകരണങ്ങള്‍ മേയര്‍ ഏറ്റുവാങ്ങി. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍ സ്വാഗതവും പ്രത്യാശാ ഭവന്റെ ഡയറക്ടര്‍ ഫാ. ഗ്രേഷ്യസ് ടോണി നന്ദിയും പറഞ്ഞു. പ്രത്യേക പരിചരണവും, വൈകാരിക പിന്തുണയും ആവശ്യമായ തീവ്രരോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് സഭയുടെ സ്നേഹവും പരിചരണവും ജാതിമതഭേദമെന്നെ സൗജന്യമായി നല്കുന്ന കേന്ദ്രമാണ് പ്രത്യാശ ഭവനമെന്ന് ഡയറക്ടര്‍ ഫാ. ഗ്രേഷ്യസ് ടോണി അറിയിച്ചു. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് ആതുര പരിചരണത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള എസ് എം എം സന്യാസ സഭയിലെ സിസ്റ്റര്‍മാരാണ് നേതൃത്വം നല്‍കുന്നത്.