എം. ചടയന്‍ സ്മാരക പുരസ്കാരം വിതരണം ചെയ്തു
1488309
Thursday, December 19, 2024 6:50 AM IST
കോഴിക്കോട്: ദളിത് വിഭാഗത്തിന്റെസംരക്ഷണം ഉറപ്പ് വരുത്തിയാവണം രാഷ്ട്ര സേവനത്തിന് പ്രാമുഖ്യം നല്‍കേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എം. ചടയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുന്‍ എംഎല്‍എ എം. ചടയന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഹോട്ടല്‍ അളകാപുരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ സ്വപ്നം സാക്ഷാല്ക്കരിക്കാത്തത്തില് നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല്ച്ചയുടെ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. ദളിത് വിഭാഗത്തിനോടുള്ള ഐക്യദാര്‍ഢ്യമാണ് ജനറല്‍ സീറ്റില്‍ പോലും മത്സരിക്കാന്‍ മുസ്ലിംലീഗ് അവസരം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രസ്റ്റ് ചെയര്മാന് വി.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് സമഗ്ര ശ്രേഷ്ഠ പുരസ്കാരവും കെ.കെ. രമ എംഎല്‍എ കര്‍മശ്രേഷ്ഠ പുരസ്കാരവും പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ഷറഫുദീന്‍ യുവശ്രേഷ്ഠ പുരസ്കാരവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് ഏറ്റുവാങ്ങി.
വ്യത്യസ്തമേഖലകളില്‍ പ്രാമുഖ്യം തെളിയിച്ച രമേഷ് നന്മണ്ട, ഗിരീഷ് ആമ്പ്ര, എ.പി.എം കുമാരന്, ടി. മുംതാസ്, കബനി സൈറ എന്നിവരെ ആദരിച്ചു. യു.സി. രാമന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. എം. ചടയന്‍ എജു കെയര്‍ സ്കോളര്‍ഷിപ്പ് മുസ്ലിം ലീഗ് ബാലുശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത് വിതരണം ചെയ്തു. ടി.ടി. ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി, അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍
എ.എം. സരിത, അവാര്‍ഡ് ജൂറി മെമ്പര്‍ അജീഷ് അത്തോളി, അഹമ്മദ് പുന്നക്കല്‍, റഷീദ് വെങ്ങളം, ഒ.പി.നസീര്‍ , യു.പോക്കര്, കെ.സി. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.