തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു
1488195
Wednesday, December 18, 2024 10:54 PM IST
വടകര: ചോറോട് മുട്ടുങ്ങലില്‍ വീട് നിര്‍മാണത്തിനിടെ തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു. ഇരിങ്ങല്‍ അറുവയില്‍ മീത്തല്‍ ജയരാജാണ് (51) മരിച്ചത്.
ബുധനാഴ്ച രാവിലെ മുട്ടുങ്ങല്‍ വിഡിഎല്‍പി സ്കൂളിനു സമീപം ചേക്കാലക്കണ്ടി റിയാസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ജോലിക്കിടെ രണ്ടാം നിലയില്‍നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. കിണറിലേക്ക് വീണാണ് അപകടം.
വടകരയില്‍ നിന്ന് അഗ്നിശമന സേനയെത്തി ആളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. പടവില്‍ തലയിടിച്ചാണ് വീണത്. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.