ദീപികയില്‍ ക്രിസ്മസ് ആഘോഷിച്ചു
1488516
Friday, December 20, 2024 6:05 AM IST
കോഴിക്കോട്: ദീപിക കോഴിക്കോട് യൂണിറ്റില്‍ ക്രിസ്മസ് ആഘോഷിച്ചു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കേക്ക് മുറിച്ച് സന്ദേശം നല്കി. ഡിസിഎല്‍ ഡയറക്ടര്‍ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ (കൊച്ചേട്ടന്) അനുഗ്രഹ പ്രഭാഷണം നടത്തി.
കോഴിക്കോട് യൂണിറ്റ് റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, സര്‍ക്കുലേഷന്‍ മാനേജര്‍ പ്രിന്‍സി ജോസ്, കോഴിക്കോട് ബ്യൂറോ ചീഫ് എം. ജയതിലകന്‍, സെബിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കരോള്‍ ഗാനാലാപനവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.