കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്രമക്കേട്; കേരള കോൺഗ്രസ് പ്രതിഷേധിച്ചു
1488528
Friday, December 20, 2024 6:05 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സാമ്പത്തിക അഴിമതി നടത്തിയതായി ജില്ലാതല ആരോഗ്യ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയ പശ്ചാതലത്തിൽ കേരള കോൺഗ്രസ് യോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി.
സാമ്പത്തിക അഴിമതി നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും അവർക്ക് കൂട്ടുനിന്ന പഞ്ചായത്ത് ഭരണ സമിതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകാത്ത പക്ഷം ശക്തമായ ജനകീയ സമരവുമായി കേരള കോൺഗ്രസ് മുന്നോട്ട് വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഏബ്രഹാം കുഴുമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജെയിംസ് വേളശേരിൽ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പ്ലാക്കാട്ട്, ജില്ലാ സെക്രട്ടറിമാരായ ജോസ് ഞാവള്ളിൽ, ബിനോയ് തങ്കപ്പൻ, മണ്ഡലം പ്രസിഡന്റ് ബ്ലസൻ കുന്നേൽ, ബേബി തൊട്ടിയിൽ, സാബു കുഴുമ്പിൽ എന്നിവർ പ്രസംഗിച്ചു.