പേരാമ്പ്രയിൽ വ്യാപാരി ആശ്വാസ് സഹായ വിതരണം നടത്തി
1488314
Thursday, December 19, 2024 6:50 AM IST
പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ജനറൽ ബോഡിയും ആശ്വാസ് അവകാശ ധന സഹായ വിതരണവും നടത്തി. പേരാമ്പ്ര സുരഭി അവന്യുവിൽ നടന്ന ചടങ്ങ് കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. ആശ്വാസ് കുടുംബ സുരക്ഷ പദ്ധതിയിൽ യൂണിറ്റിലെ രണ്ട് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകി.
ആശ്വാസ് ചെയർമാൻ എ.വി.എം. കബീർ, ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽ കുമാർ, ട്രഷറർ ജിജി കെ. തോംസൺ എന്നിവർ ആശ്വാസ ധനസഹായ വിതരണം നടത്തി. വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥാന എക്സലന്റ് അവാർഡ് നേടിയ നൗഫൽ ഫൈൻ ഗോൾഡിനെ ആദരിച്ചു. എം. ബാബു മോൻ, ഷെരീഫ് ചീക്കിലോട്, സലിം മണവയൽ, ഒ.പി. മുഹമ്മ\ദ്, സി.എം. അഹമ്മദ് കോയ, അലങ്കാർ ഭാസ്കരൻ, സോമൻ കെ. നായർ എന്നിവർ പ്രസംഗിച്ചു.