പൊതു സ്ഥലത്തെ അനധികൃത ബോർഡുകൾ: മുക്കത്ത് നടപടിയാരംഭിച്ചു
1488313
Thursday, December 19, 2024 6:50 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ, പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അഴിച്ചുമാറ്റാൻ നടപടി ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 18 നകം പൊതുസ്ഥലങ്ങളിൽനിന്നും അനധികൃത ഫ്ലക്സ് ബോർഡുകൾ ഉൾപ്പടെയുള്ള പരസ്യ ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ അഴിച്ചുമാറ്റാമെന്നാണ് ഹൈകോടതി ഉത്തരവ്.
ആദ്യഘട്ടത്തിൽ ഗോതമ്പ റോഡ്, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ ബോർഡുകളാണ് അഴിച്ചുമാറ്റിയത്. തുടർന്നും
പരസ്യ ബോർഡുകൾ സ്ഥാപിച്ചാൽ ബോർഡുകൾ വയ്ക്കുന്ന സ്ഥാപനത്തിൽ നിന്നും 5000രൂപ ഫൈൻ ഈടാകുമെന്ന് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരായ ടി. മനോജ് കുമാർ, സുരേന്ദ്രൻ, ഷാജു വാറങ്ങൽ, പി. സുരേഷ്, രഘുനാഥൻ എന്നിവർ നേതൃത്വം നൽകി.