വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു
1488193
Wednesday, December 18, 2024 10:54 PM IST
അത്തോളി: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ വീണ് പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.
ചീക്കിലോട് നമ്പ്യാർ കോളനി ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനി (49)ആണ് ചികിത്സയിലിരിക്കെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ഈ മാസം എട്ടിന് ബന്ധുവിനോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേയാണ് ചീക്കിലോട് വച്ച് യുവതി അപകടത്തിൽപെട്ടത്.
അതുൽദേവ് ആണ് മകൻ. സംഭവത്തിൽ അത്തോളി പോലീസ് കേസെടുത്തു.