ഹാപ്പി ക്രിസ്മസ് പാടി നാട്ചുറ്റി പാപ്പാ ഷോ
1488521
Friday, December 20, 2024 6:05 AM IST
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പപ്പാ ഷോയും പാപ്പാ ഡാൻസും നടന്നു.
നെല്ലിപ്പൊയിൽ ജംഗ്ഷനിൽ നടന്ന ക്രിസ്മസ് ആഘോഷം ഒയിസ്ക ക്ലബ് പ്രസിഡന്റ് വിൽസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റിജു അധികാരത്തിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാനധ്യാപിക വി.എസ്. നിർമല, ജോബിൻ വെട്ടുവേലി, ജിനേഷ് കുര്യൻ, മനോജ് കുര്യൻ, ഷാജി പൊരിയത്ത്, സാബു മനയിൽ, ലിൻസി റോബി, അനു മത്തായി, കെ.ഇ. ഹെവലീന, ലാബി ജോർജ് പീടികത്തറയിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഓയിസ്ക ക്ലബിന്റെ നേതൃത്വത്തിൽ കേക്ക് വിതരണവും നടത്തി.