വനനിയമ ഭേദഗതി വിജ്ഞാപന കോപ്പി കത്തിച്ച് പ്രതിഷേധിച്ചു
1488527
Friday, December 20, 2024 6:05 AM IST
ചക്കിട്ടപാറ: വന നിയമ ഭേദഗതി വിജ്ഞാപനം മൗലികാവകാശങ്ങളെ ഹനിക്കുന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറയിൽ പ്രതിഷേധ കനൽ ഉയർത്തി.
ഇതിന്റെ മുന്നോടിയായി ടൗണിൽ പ്രകടനവും നടത്തി. വിജ്ഞാപനത്തിന്റെ പകർപ്പുകൾ പ്രവർത്തകർ കത്തിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരൻ കൽപ്പത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കുനംതടം, എൻ. രാജശേഖരൻ, പട്ടയാട്ട് അബ്ദുള്ള, വി. ദാമോദരൻ, ഹരീന്ദ്രൻ വാഴയിൽ, ആർ.കെ. രാജീവ്, സി.എം. ബാബു, ടോമി മണ്ണൂർ, സി. എം. ബാബു, റെജി കോച്ചേരി, ബാബു കുനംതടം, എബിൻ കുംബ്ലാനിക്കൽ, കർഷക കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജയിംസ് തോട്ടുപുറം, ജയിംസ് തോട്ടുമുക്കം, പി.പി. ഗോപാലൻ, സിന്ധു വിജയൻ എന്നിവർ പ്രസംഗിച്ചു.
വി.കെ. മിനി, ബിന്ദു ബാലകൃഷ്ണൻ, സുമതി ലാൽ, നിഷ, അനില റെജി, തങ്കച്ചൻ കളപ്പുര, പി.കെ. ദിനേശൻ, ലാലി കാരക്കട, ശശി പുതിയോട്ടിൽ, ജയേഷ് ചെമ്പനോട, ബേബി മുക്കത്ത്, ബോബൻ കാരിത്തടത്തിൽ, ജോർജ് പുളിക്കപ്പറമ്പിൽ, ഷാൽവിൻ പള്ളിത്താഴത്ത് എന്നിവർ നേതൃത്വം നൽകി.