ഹോളി ക്രോസ് കോളജില്‍ രാജ്യാന്തര പാചക സാഹിത്യ സമ്മേളനം
1484518
Thursday, December 5, 2024 4:30 AM IST
കോഴിക്കോട്: നടക്കാവ് ഹോളിക്രോസ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന രാജ്യാന്തര പാചക സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. കണ്ണൂര്‍ സര്വകലാശാലഇംഗ്ലീഷ് ഭാഷ സാഹിത്യ വിഭാഗം ഡീന്‍ ഡോ. കെ.കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ് കോളജ് മാനേജര്‍ സിസ്റ്റര്‍ ജൂലി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്. സ്നിഗ്ധ സമ്മേളനത്തിന്റെ ആശയ കുറിപ്പ് അവതരിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി സജി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മാര്ട്ടിന് ബെര്‍ണാഡ്, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രതിഭ പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ഐടി അസി. പ്രഫ. ഡോ. വൃന്ദ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. ഒമാന്‍ ബയാന്‍ കോളജ് അസി. പ്രഫസര്‍ ഡോ. സയന് ഡേ സാങ്കേതിക സെഷന് അവതരിപ്പിച്ചു.
രാജ്യത്തിന്റെ അകത്തും പുറത്തും നിന്നായി വിവിധ കോളജുകളില്‍നിന്നും മുപ്പതോളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ദേവഗിരി കോളജ് അസി. പ്രഫസര്‍ റോബിന് സേവ്യര്‍, പ്രൊവിഡന്‍സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍മേധാവി ബിന്ദു പി.അമ്മാട്ട് എന്നിവര്‍ മോഡറേറ്റര്‍മാരായി.