പുഷ്പഗിരി എല്‍എഫിലെ പ്രതിഭകളെ ആദരിച്ചു
1484515
Thursday, December 5, 2024 4:30 AM IST
പുഷ്പഗിരി: കലാമേള, ശാസ്ത്രമേള, മറ്റു മത്സരങ്ങള്‍ എന്നിവയില്‍ മികവ് തെളിയിച്ച ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്കൂള്‍ വിദ്യാര്‍ഥികളെ മാനേജ്മെന്റും പിടിഎയും ചേര്‍ന്ന് ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോണ്സന് പാഴൂക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനധ്യാപിക കെ.യു. ജെസി, പിടിഎ പ്രസിഡന്റ് സാബു കരോട്ടേല്‍ അധ്യാപകരായ ലിനു മോള് തോമസ്, ബോബി ജോസഫ്, ബിന്ദു മാത്യു എന്നിവര്‍ സംസാരിച്ചു.