സ്മാര്‍ട്ടായി കുറ്റിക്കാട്ട് കുന്നത്ത് അങ്കണവാടി
1484514
Thursday, December 5, 2024 4:30 AM IST
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ചെറുവാടി കുറ്റിക്കാട്ട് കുന്നത്ത് സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.
കോഴിക്കോട് ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം, ഗ്രാമപഞ്ചായത്ത് അനുവദിച്ച 9.5 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം എന്നിവ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് മെംബര്‍ രിഹ്ല മജീദ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയാവും. ഫസല്‍ കൊടിയത്തൂര്‍, സുഹറ വെള്ളങ്ങോട്ട്, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സന് തുടങ്ങിയവര്‍ സംബന്ധിക്കും.