മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നോ നെവര്‍ കാമ്പയിന്
1484513
Thursday, December 5, 2024 4:30 AM IST
കോഴിക്കോട് : സിറ്റിയില്‍ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായുള്ള 'നോ നെവര്‍' കാമ്പയിന് ജനശ്രദ്ധയാകര്‍ഷിക്കുന്നു. മയക്കുമരുന്നിന്റെ ദൂഷ്യഫലത്തിനെതിരെ സമൂഹത്തില്‍ അവബോധം വര്‍ധിപ്പിക്കുകയും, മയക്കുമരുന്നിന്റെ വിപണനം തടയുകയും ഉപയോഗത്തില്‍നിന്ന് പിന്തിരിയാന് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുകയും ലക്ഷ്യം വച്ചാണ് കാമ്പയിന്.
പദ്ധതിയുടെ ഭാഗമായി ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലെ പരപ്പില്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി ചെമ്മങ്ങാട് ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ബോധ വല്‍ക്കരണ ക്ലാസും, ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും നടത്തി.
ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കിരണ്‍. സി .നായര്‍ ഉദ്ഘാടനം ചെയ്തു. ബിച്ചുഅധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് സി. സി ഹസന്, മുനീബ് എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ റാലി ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ കിരണ്‍ സി.നായരും സി.സി. ഹസനും ചേര്‍ന്ന് നിര്‍വഹിച്ചു.