പ്രാദേശിക പിടിഎ സംഗമവുമായി പുല്ലുരാംപാറ ഹൈസ്കൂൾ
1484512
Thursday, December 5, 2024 4:30 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ പ്രാദേശിക പിടിഎ സംഗമം നടത്തി. കാളിയാമ്പുഴ, തമ്പലമണ്ണ, അത്തിപ്പാറ, തുമ്പച്ചാൽ എന്നീ പ്രദേശങ്ങളിലെ രക്ഷിതാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച സംഗമം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
2024 വർഷത്തിൽ സ്കൂൾ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വീഡിയോ പ്രദർശിപ്പിച്ചു. പഠന സംബന്ധമായ വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.