തേനരുവിയില്‍ കാട്ടാനശല്യം തുടരുന്നു
1484509
Thursday, December 5, 2024 4:30 AM IST
കൂടരഞ്ഞി: പീടികപ്പാറ തേനരുവിയില്‍ കാട്ടാനക്കൂട്ടം ലിബിന് വെട്ടിവേലിയുടെ രണ്ടേക്കര്‍ സ്ഥലത്തെ കുലയ്ക്കാറായ വാഴകളും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. സമീപത്തെ പത്തിലധികം കര്‍ഷകരുടെ ഭൂമിയിലും കാട്ടാനക്കൂട്ടം നാശം വിതച്ചു. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കാട്ടാനശല്യം രൂക്ഷമാണെങ്കിലും ഈ പ്രദേശത്ത് ഉന്നത വനംവകുപ്പ് അധികാരികള്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നാശനഷ്ടമുണ്ടായ കൃഷിയിടങ്ങള്‍ ആര്‍ജെഡി നേതാക്കള്‍ സന്ദര്‍ശിച്ചു. വനംവകുപ്പിന്റെ നടപടിയില്‍ അവര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. വനം - കൃ ഷിവകുപ്പ് ഉന്നത അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കണമെന്ന് ആര്‍ജെഡി ദേശിയ സമതി അംഗം പി.എം. തോമസ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വിത്സന് പുല്ലുവേലില്‍, കിസാന്‍ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്സണ് കളത്തിങ്കല്‍, ഭാരവാഹികളായ ജോര്‍ജ് പ്ലക്കാട്ട്, മത്തച്ചന് ചേര്‍ത്തല, ഹമീദ് ആറ്റുപുറം, ബിജു മുണ്ടക്കല്‍ തുടങ്ങിയരും കൃഷിസ്ഥലം സന്ദര്‍ശിച്ചു.