കൂത്താളിയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു
1484284
Wednesday, December 4, 2024 5:16 AM IST
പേരാമ്പ്ര: മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കൂത്താളി പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ച പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.
രമേശ് കാവിൽ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. രാജശ്രീ, സെക്രട്ടറി കെ.കെ. മനോജ്, അസിസ്റ്റന്റ് സെക്രട്ടറി പി.എം. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.