മുക്കം പ്രസ് ക്ലബ് നവീകരണം; വ്യാപാരി വ്യവസായി ഏകോപന സമിതി ഫർണിച്ചറുകൾ നൽകി
1484283
Wednesday, December 4, 2024 5:16 AM IST
മുക്കം: മലയോര മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മുക്കം പ്രസ് ക്ലബിന്റെ നവീകരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ഫർണിച്ചറുകൾ നൽകി. വാർത്താസമ്മേളനങ്ങൾക്കുള്ള ഡയസാണ് യൂണിറ്റ് കമ്മിറ്റി സ്പോൺസർ ചെയ്തത്. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അലി അക്ബറിൽ നിന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു ഡയസ് ഏറ്റുവാങ്ങി. ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് റഫീക്ക് മാളിക, കപ്പിയേടത്ത് ചന്ദ്രൻ, പി.പി. അബ്ദുൽ മജീദ്, വി.പി. അനീസ്, ഡിറ്റോ തോമസ്, കെ.സി. നൂറുദ്ദീൻ, കെ. പുരുഷോത്തമൻ, ചാലിയാർ അബ്ദുസലാം, കെ.സി. ഹാരിസ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.