കാറും പിക്കപ്പും കൂട്ടിയിടിച്ചു
1484281
Wednesday, December 4, 2024 5:16 AM IST
പുല്ലൂരാംപാറ: പുല്ലൂരാംപാറ-പുന്നക്കൽ റോഡിൽ മസ്ജിദിന് സമീപം ഇന്നോവ കാറും പിക്കപ്പും കൂട്ടിയിടിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പുല്ലൂരാംപാറയിൽ നിന്നും പുന്നക്കൽ ഭാഗത്തേക്ക് ടൈൽസ് കൊണ്ടു പോകുകയായിരുന്ന പിക്കപ്പും പുല്ലൂരാംപാറ ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നോവ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കൂടാതെ റോഡിൽ ഡീസലും ഓയിലും ഒഴുകിയതിനാൽ മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് റോഡ് കഴുകി നേരെയാക്കിയത്.