ഇന്റർ സ്കൂൾ മെഗാ ക്വിസ് "ടാലൻഷിയ 1.0 ' ഗ്രാൻഡ് ഫിനാലെ സമാപിച്ചു
1484279
Wednesday, December 4, 2024 5:16 AM IST
താമരശേരി: താമരശേരി രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ ഇന്റർ സ്കൂൾ മെഗാ ക്വിസ് "ടാലൻഷിയ 1.0 ' ഗ്രാൻഡ് ഫിനാലെ സമാപിച്ചു. എൽപി വിഭാഗത്തിൽ ഫാത്തിമ എയുപി എസ് പെരുവണ്ണാമൂഴി ഒന്നാം സ്ഥാനം നേടി. സെന്റ് ജോസഫ്സ് എൽപി സ്കൂൾ കോടഞ്ചേരി രണ്ടും, ഫാത്തിമ യുപി സ്കൂൾ പരിയാപുരം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ സെന്റ് ജോസഫ്സ് യുപി സ്കൂൾ പുല്ലൂരാംപാറ ഒന്നാം സ്ഥാനം നേടി. വിമല യുപി സ്കൂൾ മഞ്ഞുവയൽ രണ്ടും, സെന്റ് തോമസ് യുപി സ്കൂൾ കൂരാച്ചുണ്ട് മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ആന്റണീസ് എച്ച്എസ് കണ്ണോത്ത് ഒന്നാം സ്ഥാനം നേടി. സെന്റ് ജോർജസ് എച്ച്എസ്എസ് കുളത്തുവയൽ രണ്ടും, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരാംപാറ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ സെന്റ് മേരീസ് എച്ച്എസ്എസ് കല്ലാനോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹോളി ഫാമിലി എച്ച്എസ്എസ് പടത്തുകടവ് രണ്ടും, ഹോളി ഫാമിലി എച്ച്എസ്എസ് വേനപ്പാറ മൂന്നും സ്ഥാനങ്ങൾ നേടി.
തിരുവമ്പാടി അൽഫോൻസാ കോളജിൽ നടന്ന സമാപന സമ്മേളനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള രണ്ട് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ബിഷപ് വിതരണം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. അൽഫോൻസാ കോളജ് മാനേജർ ഫാ. സജി മങ്കരയിൽ, അൽഫോൻസാ കോളജ് പ്രിൻസിപ്പൽ പ്രഫ. ചാക്കോ കാളംപറമ്പിൽ, എച്ച്എം ആൻഡ് പ്രിൻസിപ്പൽ ഫോറം പ്രസിഡന്റ് വിപിൻ എം. സെബാസ്റ്റ്യൻ, എച്ച്എം ആൻഡ് പ്രിൻസിപ്പൽ ഫോറം സെക്രട്ടറി റോഷിൻ മാത്യു എന്നിവർ പ്രസംഗിച്ചു. ക്വിസ് മാസ്റ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.