മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ ബ്രാന്റഡ് വാച്ചുകളുടെ എക്സിബിഷന് "ടൈം അണ്വെയ്ൽഡ്' ആരംഭിച്ചു
1484276
Wednesday, December 4, 2024 5:16 AM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ഏറ്റവും മികച്ച വാച്ചുകളുടെ പ്രീമീയം എക്സിബിഷന് "ടൈം അണ്വെയ്ൽഡ്' ആരംഭിച്ചു. 15 വരെ നടക്കുന്ന എക്സിബിഷനില്‍ പുരുഷന്മാരുടെ വാച്ചുകളുടെ എക്സ്ക്ലൂസീവ് ഡിസ്പ്ലേയും, സ്ത്രീകളുടെ വാച്ചുകളുടെ അതിമനോഹര കളക്ഷനും കോര്‍ത്തിണക്കി ബ്രാന്റഡ് വാച്ചുകളുടെ ഏറ്റവും മികച്ച ശ്രേണി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഓഫറുകളും മലബാര്‍ വാച്ചസ് എക്സിബിഷനില്‍ നല്‍കുന്നുണ്ട്. ലോകോത്തര ബ്രാന്റുകളിലെ എക്സ്ക്ലൂസീവ് കളക്ഷനുകള്‍ 30% മുതല്‍ 60% വരെ കിഴിവുകളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. എല്ലാ വാച്ചുകള്‍ക്കും ഫ്രീ സര്‍വീസിംഗും ഫ്രീ പോളിഷിങ്ങും 'ടൈം അണ്വെയ്ൽഡ്' എക്സിബിഷനില്‍ ലഭ്യമാണ്.
എക്സിബിഷന്റെ ഉദ്ഘാടനം അഡ്വ. കെ.പി. മായിന്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദില്‍നിന്ന് സ്റ്റീല്‍ ഓഫ് സ്റ്റീല്‍ കമ്പനി ഡയറക്ടര്‍ എന്‍. കുഞ്ഞഹമ്മദ് ആദ്യ വില്പന സ്വീകരിച്ചു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യാ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി. വീരാന്‍കുട്ടി, വി.എസ്. ഷറീജ്, കോര്‍പറേറ്റ് ഹെഡ് എം.പി. സുബൈര്‍, ആസ്റ്റര്‍ മിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു. ബഷീര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ. ഫാബിത് മൊയ്തീന്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കോഴിക്കോട് ഷോറൂം ഹെഡ് സി.എ. സക്കീര്‍ ഹുസൈന്, മലബാര്‍ വാച്ചസ് വിഭാഗം ഹെഡ് വിശ്വമോഹന്‍, ഡെപ്യൂട്ടി ഹെഡ് സിബിന് അലി ഹസന് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ടാഗ്ഹയര്, റാഡോ, ടിസ്സോ, സീക്കോ, മൊവാടോ, സിറ്റിസണ്‍, ബോസ്, മൈക്കിള്‍ കോര്‍സ് തുടങ്ങിയ പ്രീമിയം വാച്ചുകളുടെ എക്സ്ക്ലൂസീവ് കളക്ഷന്‍സ് "ടൈം അണ്വെയ്ൽഡ്' എക്സിബിഷനെ വേറിട്ടതാക്കുന്നു. ഇതിന് പുറമെ അപൂര്‍വമായ ആന്റിക്ക് വാച്ചുകളും, ലക്ഷ്വറി വാച്ചുകളുടെ ലിമിറ്റഡ് എഡിഷനും എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.