വിദ്യാര്‍ഥി പ്രതിഭകളെ ആദരിച്ചു
1483982
Tuesday, December 3, 2024 4:56 AM IST
കൂടരഞ്ഞി: കലാകായിക മത്സരങ്ങളിലും കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും മികവ് തെളിയിച്ച കൂടരഞ്ഞി സ്വയം സഹായ സംഘാംഗങ്ങളുടെ മക്കളെ ആദരിച്ചു.
സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആല്‍ഡ്രിയ ജോണ്‍, വെങ്കല മെഡല്‍ നേടിയ ആന്‍ഡ്രിയ ജോണ്‍, സബ്ജില്ലാ കലോത്സവത്തില്‍ കഴിവ് തെളിയിച്ച വിപിന്‍ വിനോദ്, വിജില്‍ വിനോദ്, സബ്ജില്ലാ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആന്മരിയ സോജോ എന്നിവരെയാണ് ആദരിച്ചത്. സംഘം പ്രസിഡന്റ് റോയ് ആക്കേല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനേഷ് തെക്കനാട്ട്, സജി ഇടശ്ശേരി, ജിബി കളമ്പുകാട്ട്, പി.രാജന്, ജോയി കിഴക്കേക്കര, സന്തോഷ് വര്‍ഗീസ്, അനുജോണ്‍, സജി മുകാല, ട്രഷറര്‍ ജോയ് കിഴക്കേമുറി എന്നിവര്‍ പ്രസംഗിച്ചു.