വേനപ്പാറ യുപി സ്കൂള്‍ ഡിജിറ്റല്‍ മാഗസിന് പ്രകാശനം ചെയ്തു
1483981
Tuesday, December 3, 2024 4:56 AM IST
താമരശേരി: വിദ്യാലയ മികവുകളെ ഡിജിറ്റല്‍ താളുകളില്‍ കോര്‍ത്തിണക്കി വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ തയാറാക്കിയ ഡിജിറ്റല്‍ മാഗസിന് "പടവുകള്‍' പ്രകാശനം ചെയ്തു. ജൈവ വൈവിധ്യ പാര്‍ക്കും വിദ്യാവനവും ജൈവകൃഷിയിടവും ചോളപ്പാടവും ശലഭോദ്യാനവുമെല്ലാം സൃഷ്ടിച്ച വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളിന്റെ മറ്റൊരു മികവായി മാറുകയാണ് പടവുകള്‍.
താമരശേരി രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട് പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.സജി മങ്കരയില്‍ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകന് ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, എബി തോമസ്, പി.ജേക്കബ്, വിദ്യാര്‍ഥി പ്രതിനിധികളായ റിയോണ്‍, പ്രവീണ്‍, കെ.ഇന്ഷ എന്നിവര്‍ പ്രസംഗിച്ചു.