കുളത്തുവയലില്‍ കായിക പ്രതിഭകളെ ആദരിച്ചു
1483978
Tuesday, December 3, 2024 4:56 AM IST
കുളത്തുവയല്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിവിധ ഇനങ്ങളില്‍ വിജയം വരിച്ച കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെയും പരിശീലകരായ കെ.എം. പീറ്റര്‍, സിനി ജോസഫ് എന്നിവരെയും പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥിയും ഒളിമ്പ്യനുമായ ജിന്സണ് ജോണ്സണ് ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് സി.ജെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.തോമസ്, ലൂസി കുര്യന്, എന്‍.വി. ഏലിക്കുട്ടി, പ്രകാശ് മുള്ളന്‍കുഴി, വി.ഡി. പ്രേമരാജന്‍, ബോബി ഓസ്റ്റിന്‍, നോബി കുമ്പുക്കല്‍, പി.പി. രാജീവന്, എ.ജി.രാജന്, വി.എഫ്. ബെന്നി, വി.വി. കുഞ്ഞിക്കണ്ണന്, ലതാ തോമസ്, കിഷോര്‍ കണക്കഞ്ചേരി, തോമസ് എളന്പ്ലാശേരി, രാജന് വര്‍ക്കി എന്നിവര്‍ സംബന്ധിച്ചു. അല്‍ക്ക ഷിനോജ്, ആതിഥ് വി. അനില്‍, കെവിന് ഷോര്‍, കെ.കെ. വിഷ്ണുനാഥ്, ഹെല്‍ഗ അന്ന സിബി, ദേവിക കൃഷ്ണ, എസ്.കൃഷ്ണേന്ദു, ശ്രീദേവ് ചന്ദ്രന് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് ആദരവ് നല്‍കിയത്.