ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു
1483976
Tuesday, December 3, 2024 4:56 AM IST
മുക്കം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിക്ക് കൊടിയത്തൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റയുടെ ആദ്യ ഗഡു വിതരണം ചെയ്തു കൊണ്ട് കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിര്‍വഹിച്ചു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആയിഷ ചേലപ്പുറത്ത്, വാര്‍ഡ് അംഗം കോമളം തോണിച്ചാല്‍ എന്നിവര്‍ പങ്കെടുത്തു. വെറ്ററിനറി സര്ജന് ഡോ. കെ.ഇന്ദു, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ പി.എസ്.ശ്രീജ, ലൈവ്സ്റ്റോക്ക് ഇന്‍സ്പക്ടര്‍ എം.ജാബിര്‍ അലി, കുന്നമംഗലം സര്‍ക്കിള്‍ വെറ്ററിനറി സര്ജന് ഡോ.കെ.കെ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.