തോട്ടില്‍ മാലിന്യം തള്ളി കുടിവെള്ളം മുട്ടിച്ച് സാമൂഹിക വിരുദ്ധര്‍
1483975
Tuesday, December 3, 2024 4:56 AM IST
കൂടരഞ്ഞി: കുളിരാമുട്ടി ഒറ്റപ്ലാവ് തോട്ടില്‍ മാലിന്യങ്ങള്‍ തള്ളിയത് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി. കുടിവെള്ള സ്രോതസിലാണ് മാലിന്യം തള്ളിയത്. ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ തള്ളിയ നടപടിയില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും നാട്ടുകാര്‍ പരാതി നല്കി. പ്രാദേശത്ത് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ദിവസേന വന്നുപോകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ജലം മലിനമാക്കുന്നത് ഒരു പരിധിവരെ തടയാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. പൂവാറന്‍തോട് റോഡിലെ ലിസവളവില് കെഎസ്ഇബിയുടെ കനാല്‍ പ്രദേശം മുഴുവന്‍ കാട്മൂടി കിടക്കുന്നത് മാലിന്യം വലിച്ചെറിയാന്‍ എത്തുന്നവര്‍ക്ക് സൗകര്യമായി മാറുന്നുണ്ട്.
പ്രദേശത്തെ കാട് ഉടന്‍ വെട്ടിത്തെളിക്കാന്‍ വേണ്ട നടപടികള്‍ കെഎസ്ഇബി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍ ബോബി ഷിബു ആവശ്യപെട്ടു. തോട്ടിലെ മാലിന്യങ്ങള്‍ ഉറുമി, കുളിരാമുട്ടി ജലവിതരണ പദ്ധതികളുടെ ഭാരവാഹികള്‍ വെള്ളത്തില്‍ നിന്നും എടുത്തുമാറ്റി.