കൂരാച്ചുണ്ട് ബാഡ്മിന്റൺ അക്കാഡമിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയമായി
1483974
Tuesday, December 3, 2024 4:56 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ബാഡ്മിന്റൺ അക്കാഡമിക്കായി പുതുതായി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇരട്ടപ്പാറയ്ക്കല്‍ മാധവിയമ്മ, രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഡിവൈഎസ്പി വി.വി.ബെന്നി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായിരുന്നു. കൂരാച്ചുണ്ട് സെന്റ്തോമസ് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, വാസു മരുതോട്ടുകുനി, യൂസഫ് മുസ്ലിയാര് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, പഞ്ചായത്ത് അംഗങ്ങളായ ഒ.കെ.അമ്മദ്, സണ്ണി പുതിയകുന്നേല്‍, വിത്സണ് പാര്ട്ടിച്ചാലില്, അരുണ്‍ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ . ഹസീന, ജോബി വാളിയാംപ്ലാക്കല്, വി.എസ്. ഹമീദ്, സുനില്‍ ഒറ്റപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരട്ടപ്പാറക്കല് രാധാകൃഷ്ണന്, നാഷണല്‍ ചാമ്പ്യന്‍ ആന്‍ഡ് കോച്ച് പീറ്റര്‍ കരിമ്പനക്കുഴി, ഫുട്ബോള്‍ താരങ്ങളായ ഷില്‍ജി ഷാജി, അര്ജുന് ബാലകൃഷ്ണന്, കായിക താരങ്ങളായ അല്‍ക്ക ഷിനോജ്, ശ്വേതാ ട്രീസ സന്ദീപ്, ആന്‍ഡ്രിയ ജോമോന്, കീര്‍ത്തി സുരേഷ്, അന്ന റെയ്ച്ചല്‍ തോമസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.